- 1. ആകാശത്തിന്‍ കീഴില്‍ വേറൊരു നാമമില്ലല്ലോ
- 2. ആഹ്ലാദചിത്തരായ് സങ്കീര്‍ത്തനങ്ങളാൽ
- 3. അബ്രഹാമിന്‍, നാഥനാരാധന
- 4. അഗ്നിയില്‍ അഭിഷേകം
- 5. ആരാധ്യന്‍ യേശു പരാ
- 6. അൾത്താരയിൽ ആത്മബലിയായി
- 7. അൾത്താരയിൽ പൂജ്യ ബലിവസ്തുവായിടും
- 8. അമ്മേ അമ്മേ തായേ
- 9. അന്ത്യകാല അഭിഷേകം
- 10. അസാധ്യമായെനിക്കൊന്നുമില്ല
- 11. അരൂപിയാൽ നിറയാൻ കവിയാൻ
- 12. ആത്മാവേ, അഗ്നിയായ് നിറയണമേ
- 13. ബലഹീനതയിൽ ബലമേകി
- 14. ദൈവസ്നേഹം വര്‍ണ്ണിച്ചീടാൻ
- 15. ദൈവകൃപയിൽ ഞാനാശ്രയിച്ച്
- 16. ദൈവമെന്റെ രക്ഷകൻ
- 17. ദൈവം തന്നതല്ലാതൊന്നും
- 18. ദൈവാരൂപിയേ സ്നേഹജ്വാലയായ്
- 19. ദൈവത്തിന്റെ ആത്മാവിറങ്ങി വന്നു
- 20. എല്ലാ സ്നേഹത്തിനും
- 21. എന്‍ ജീവനേക്കാളും നീ വലിയതാണെനിക്ക്
- 22. എന്തതിശയമേ ദൈവത്തിന്‍ സ്നേഹം
- 23. എന്റെ യേശു എനിക്കു നല്ലവന്‍
- 24. ഇത്രത്തോളം യഹോവ സഹായിച്ചു
- 25. ജീവനേകും ആത്മാവേ
- 26. കന്യക മേരി അമ്മെ
- 27. ക്ഷമാശീലനാമെന്നേശുവേ
- 28. നന്ദി ദൈവമേ, നന്ദി ദൈവമേ
- 29 നന്ദി സ്നയശുസ്നേ നീ റചയ്ത നന്മകൾ
- 30 നന്ദിയോടെ ഞാൻ
- 31 നീ എന്റെ സങ്കേതവും നീ എന്റെ കോട്ടയും
- 32 നിർമ്മലമായൊരു ഹൃദയമെന്നിൽ
- 33 നിത്യ സഹായ നാഥേ
- 34 നിത്യ വിശുദ്ധയാം
- 35 നിൻ തിരുരക്തത്താൽ കഴുകണമേയീശോ
- 36 ഒന്നു വിളിച്ചാൽ ഓടിയെന്‍റെ അരികിലെത്തും
- 37 ഓസ്തിയിൽ വാഴും ദൈവമേ
- 38 പറഞ്ഞാൽ ആരും വിശ്വസിക്കാത്ത
- 39 പരിശുദ്ധന്‍ മഹോന്നത ദേവന്‍
- 40 പരിശുദ്ധ പരമ, ദിവ്യകാരുണ്യമേ
- 41 പരിശുദ്ധാത്മാവേ നീ എഴുന്നള്ളി
- 42 പരിശുദ്ധാത്മാവേ ശക്തി പകര്‍ന്നിടണേ Parisudhaathmave shakthi pakarnnidane
- 43 പെന്തക്കുസ്തനാളില്‍
- 44 പുകഴ്‌ത്തീടാം യേശുവിനെ
- 45 സർവ്വ ശക്തൻ കൂടെയുണ്ട്
- 46 സ്നേഹസ്വരൂപാ
- 47 ശ്രീയേശു നാമം
- 48 സൃഷ്ടികളെ സ്തുതി പാടുവിൻ
- 49 സ്തുതി സ്തുതി എൻ മനമേ
- 50 സ്തുതിപ്പിൻ സ്തുതിപ്പിൻ എന്നും
- 51 തിരുകരത്താല്‍ താങ്ങിയെന്നെ
- 52 തിരുക്കരത്താൽ നൽകി എന്നെ
- 53 തുണയെനിക്കേശുവേ കുറവിനിയില്ലതാൽ
- 54 ഉണര്‍വ്വിന്‍ കൊടുങ്കാറ്റേ നീ
- 55 ഉണർവിൻ വരം ലഭിപ്പാൻ
- 56 ഉണര്‍ത്തണമേ എന്നെ ഉണര്‍ത്തണമേ
- 57 വാ വാ യേശുനാഥാ
- 58 യഹോവ യിരെ ദാതാവാം ദൈവം
- 59 യേശു നല്ലവൻ അവൻ വല്ലഭൻ
1. ആകാശത്തിന്‍ കീഴില്‍ വേറൊരു നാമമില്ലല്ലോ
Aakashathin Keezhil Veroru Namam Illallo
ആകാശത്തിന്‍ കീഴില്‍ വേറൊരു നാമമില്ലല്ലോ
യേശു നാമമല്ലാതെ, യേശു നാമമല്ലാതെ
മാനവ രക്ഷയ്‌ക്ക് ഊഴിയില്‍ വേറൊരു നാമമില്ലല്ലോ
യേശു നാമമല്ലാതെ, യേശു നാമമല്ലാതെ
(ആകാശത്തിന്‍ കീഴില്‍ … യേശു നാമമല്ലാതെ)
പറുദീസായില്‍ ദൈവം തന്നൊരു രക്ഷാ വാഗ്‌ദാനം
യേശു നാഥനല്ലയോ
പ്രവാചകന്മാര്‍ മുന്നേ ചൊന്നോരു രക്ഷാ സന്ദേശം
യേശു നാഥനല്ലയോ
(Iപറുദീസായില്‍… യേശു നാഥനല്ലയോ)
(ആകാശത്തിന്‍ കീഴില്‍)
ദൈവം മാനവ രക്ഷയ്‌ക്കായി തന്നൊരു നാമമേ
യേശുവെന്നൊരു നാമമേ
ഭൂലോകങ്ങള്‍ മുട്ടുമടക്കും ഉന്നത നാമമേ
യേശുവെന്നൊരു നാമമേ
(ദൈവം മാനവ … യേശുവെന്നൊരു നാമമേ)
(ആകാശത്തിന്‍ കീഴില്‍)
മറ്റൊരുവനിലും രക്ഷയതില്ല യേശുവിലല്ലാതെ
ഏക രക്ഷകനവനല്ലോ
യേശുവിലുള്ളൊരു വിശ്വാസത്താല്‍ രക്ഷവരിച്ചീടാം
നിത്യ രക്ഷവരിച്ചീടാം
(മറ്റൊരുവനിലും… നിത്യ രക്ഷവരിച്ചീടാം)
(ആകാശത്തിന്‍ കീഴില്‍)
2. ആഹ്ലാദചിത്തരായ് സങ്കീര്‍ത്തനങ്ങളാൽ
Aahlaada Chitharaay Sankeerthanangalal
ആഹ്ലാദചിത്തരായ് സങ്കീര്‍ത്തനങ്ങളാൽ
ദൈവത്തെ വാഴ്ത്തീടുവിൻ
ശക്തിസങ്കേതമാം ഉന്നതനീശനെ
പാടിപുകഴ്തീടുവിൻ
(ആഹ്ലാദചിത്തരായ്...)
തപ്പുകള്‍ കൊട്ടുവിൻ, കിന്നരവീണകള്‍
ഇമ്പമായ് മീട്ടീടുവിൻ
ആര്‍ത്ത് ഘോഷിക്കുവിൻ, കാഹളം മുഴക്കുവിൻ
ആമോദമോടെ വാഴ്ത്തുവിൻ
(ആഹ്ലാദചിത്തരായ്...)
നാഥനെ വാഴ്ത്തുക ഇസ്രയെലിന്നൊരു
ചട്ടമാണോര്‍ത്തീടുവിൻ
സ്തുതികളിൽ വാണിടും സര്‍വ്വ ശക്തനെ സദാ
സ്തോത്രങ്ങളാൽ പുകഴ്ത്തുവിൻ
(ആഹ്ലാദചിത്തരായ്...)
കഷ്ടകാലത്തവൻ മോചനം നല്‍കിയെൻ
ഭാരവും നീക്കി ദയാൽ
താളമേളങ്ങളാൽ പട്ടുപാടിയുന്നത -
നാമം സദാപി വാഴ്ത്തുവിൻ
(ആഹ്ലാദചിത്തരായ്...)
3. അബ്രഹാമിന്‍, നാഥനാരാധന
Abrahamin, Naatha Naaraadhana
ആരാധന ആരാധന ആരാധന ആരാധന (2)
അബ്രഹാമിന്‍, നാഥനാരാധന
യാക്കോബിന്‍ ദൈവമേ ആരാധന
ഇസഹാക്കിന്‍ ഇടയനേ ആരാധന
ഇസ്രയേലിന്‍ രാജനേ ആരാധന
ആരാധന ആരാധന ആരാധന ആരാധന
ആത്മവിലായിരം മുറിവുണങ്ങീടും
ആത്മീയ നിമിഷമീ ആരാധന
ആത്മശരീര വിശുദ്ധി നല്‍കും
അനുഗ്രഹ നിമിഷമീ ആരാധന
ആരാധന ആരാധന ആരാധന ആരാധന
അബ്രഹാമിന്‍, നാഥനാരാധന
യാക്കോബിന്‍ ദൈവമേ ആരാധന
ഇസഹാക്കിന്‍ ഇടയനേ ആരാധന
ഇസ്രയേലിന്‍ രാജനേ ആരാധന
തുമ്പങ്ങളെല്ലാം മാറ്റുന്ന ദൈവം
അണയുന്ന നിമിഷമീ ആരാധന
അലറുന്ന സാത്താനെ ആട്ടിയകറ്റുന്ന
അഭിഷേക നിമിഷമീ ആരാധനാ
ആരാധന ആരാധന ആരാധന ആരാധന
അബ്രഹാമിന്‍, നാഥനാരാധന
യാക്കോബിന്‍ ദൈവമേ ആരാധന
ഇസഹാക്കിന്‍ ഇടയനേ ആരാധന
ഇസ്രയേലിന്‍ രാജനേ ആരാധന
(ആരാധന ആരാധന ആരാധന ആരാധന) x2
4. ല്‍ അഭിഷേകം
Agniyil Abhishekam
അഗ്നിയില്‍ അഭിഷേകം ചൊരിയൂ പരിശുദ്ധാത്മാവേ
കൃപയുടെ അഭിഷേകം ചൊരിയൂ പരിശുദ്ധാത്മാവേ
ആദിമ സഭയിലെ അഭിഷേകം പോല്‍
ഇന്നു നീ നിറയണമേ
ആദിമ സഭയിലെ അഭിഷേകം പോല്‍
ഇന്നു നീ നിറയണമേ
ആത്മാവേ റൂഹായേ എന്നില്‍ നിറയണമേ
ആത്മാവേ റൂഹായേ എന്നില്‍ നിറയണമേ
പെന്തക്കുസ്‌ത നാളില്‍, ശിഷ്യ ഗണത്തിന്മേല്‍
അഗ്നി നാളമായ് നീ നിറഞ്ഞതുപോലെ
രോഗ ശാന്തി വരവും, പ്രവചന വരവും
ഭാഷാ വരവും നല്‍കണമേ
വരദാനങ്ങള്‍ ചൊരിയണമേ
(ആത്മാവേ റൂഹായേ എന്നില്‍ നിറയണമേ) x2
പുതിയൊരു ജീവന്‍, പുതിയൊരു ഹൃദയം
ആത്മാവേ എന്നില്‍ നല്‍കണമേ
അറിവിന്‍ വരവും, ജ്ഞാന വരവും
വിവേകത്തിന്‍ നിറവും നല്‍കണമേ
വരദാനങ്ങള്‍ ചൊരിയണമേ
(അഗ്നിയില്‍ അഭിഷേകം)
5. ആരാധ്യന്‍ യേശു പരാ
Aaraadhyan Yeshu Paraa
ആരാധ്യന്‍ യേശു പരാ
വണങ്ങുന്നു ഞാന്‍ പ്രിയനേ
തേജസെഴും നിന്‍ മുഖമെന്‍
ഹൃദയത്തില്‍ ആനന്തമേ (2)
നിന്‍ കൈകള്‍ എന്‍ കണ്ണീര്‍
തുടക്കുന്നതറിയുന്നു ഞാന്‍ (2)
(ആരാധ്യന്‍)
നിന്‍ കരത്തിന്‍ ആശ്ലേഷം
പകരുന്നു ബലം എന്നില്‍ (2)
(ആരാധ്യന്‍)
മാധുര്യമാം നിന്‍ മൊഴികള്‍
തണുപ്പിക്കുന്നെന്‍ ഹൃദയം (2)
(ആരാധ്യന്‍)
സന്നിധിയില്‍ വസിച്ചോട്ടെ
പാദങ്ങള്‍ ചുംബിച്ചോട്ടേ (2)
(ആരാധ്യന്‍)
6. അൾത്താരയിൽ ആത്മബലിയായി
Altharayil Aathma Baliyayi
അൾത്താരയിൽ ആത്മബലിയായി
അർപ്പിക്കാനായി ഞാൻ വരുന്നു
എല്ലാം നിനക്കായി നല്കാൻ
ദേവാലയത്തിൽ വരുന്നു
ഈ കാഴ്ച വസ്തുക്കൾക്കൊപ്പം
കന്മഷം ഇല്ലാത്ത ഹൃത്തും (2)
എല്ലാം പൊറുക്കുന്ന ചിത്തം
വല്ലഭാ കാഴ്ച്ചയായേകാം (2)
(അൾത്താരയിൽ ……)
എൻ സോദരർക്കെന്നോടെന്തോ
നീരസം തോന്നുന്നപക്ഷം (2)
തിരികെ ഞാൻ ചെന്നേവമേ കാം
എല്ലാം ക്ഷമിക്കുന്ന സ്നേഹം (2)
(അൾത്താരയിൽ...…)
7. അൾത്താരയിൽ പൂജ്യ ബലിവസ്തുവായിടും
Altharayil poojya Balivasthuvaayidum
അൾത്താരയിൽ പൂജ്യ ബലിവസ്തുവായിടും
അഖിലേശ്വരനെന്നും ആരാധന
ബലിവേദി മുന്നിലായ് അണിചേർന്നു നിന്നിവർ
ആത്മാവിൽ അർപ്പിക്കും ആരാധനാ
അൾത്താരയിൽ പൂജ്യ ബലിവസ്തുവായിടും
അഖിലേശ്വരനെന്നും ആരാധന
ബലിവേദി മുന്നിലായ് അണിചേർന്നു നിന്നിവർ
ആത്മാവിൽ അർപ്പിക്കും ആരാധനാ
ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ (2)
ഉള്ളിൽ പുതുജീവ നാളം തെളിച്ച്
നാവിൽ തിരുനാമ മന്ത്രം ജപിച്ച് (2)
കയ്യിൽ ജീവിത ക്രൂശും പിടിച്ച്
കർത്താവിനെ കാത്തു നില്കുന്നു ഞങ്ങൾ (2)
ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ (2)
വഴിയിൽ തളർന്നിവർ വീണിടാതെന്നും വചനം പാഥേയമായ് നൽകണേ (2)
ആരാധ്യ നാഥനെ പാടി സ്തുതിക്കാൻ
നാവിൽ നവദാനം പകർന്നു നൽകൂ (2)
ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ (2)
തിരുവോസ്തി രൂപനായ് മാറുന്ന നേരം
തിരുമുമ്പിലർപ്പിക്കും കാഴ്ചകളെ (2)
കനിവോടെ സ്വീകരിച്ചീദാസരെ നീ
കന്മഷ ഹീനരായ് മാറ്റേണമേ (2)
ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ (2)
ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ (2)
8. അമ്മേ അമ്മേ തായേ
Amme amme thaaye
അമ്മേ അമ്മേ തായേ അമ്മക്കേക മകനെ
ആത്മാവിലും സത്യത്തിലും ആരാധിക്കുന്നു.
അമ്മേ അമ്മേ തായേ അപ്പമില്ലാതാകുമ്പോൾ
അപ്പത്തിൽ വാഴുന്നോനെ ഞാൻ ആരാധിക്കുന്നു.
അമ്മേ അമ്മേ തായേ മനസ്സിൽ ഭാരം കൂടുമ്പോൾ
ശിരസ്സിൽ മുൾമുടി അണിഞ്ഞവനെ ഞാൻ ആരാധിക്കുന്നു
അമ്മേ അമ്മേ തായേ കൈയും മെയ്യും തളരുമ്പോൾ
അത്ഭുതങ്ങൾ ചെയ്തവനെ ഞാൻ ആരാധിക്കുന്നു.
അമ്മേ അമ്മേ തായെ ഹൃദയം നീറിപ്പുകയുമ്പോൾ
തിരുഹൃദയത്തിൻ രാജനെ ഞങ്ങൾ ആരാധിക്കുന്നു
അമ്മേ അമ്മേ തായേ കണ്ണീർക്കടലിൽ താഴുമ്പോൾ
കടലിനു മീതെ നടന്നവനെ ഞാൻ ആരാധിക്കുന്നു.
അമ്മേ അമ്മേ തായേ ഏകാകിയായി തീരുമ്പോൾ
ഗദ്സമേനിൽ പ്രാർത്ഥിച്ചവനെ ആരാധിക്കുന്നു
9. അന്ത്യകാല അഭിഷേകം
Anthyakaala Abhishekam
അന്ത്യകാല അഭിഷേകം
സകല ജഡത്തിന്മേലും
കൊയ്ത്തുക്കാല സമയമല്ലോ
ആത്മാവിൽ നിറക്കേണമെ
തീ പോലെ ഇറങ്ങേണമേ
അഗ്നി നാവായി പതിയണമേ
കൊടും കാറ്റായി വീശേണമേ
ആത്മ നദിയായി ഒഴുകണമേ
തീ പോലെ
അസ്ഥിയുടെ താഴ്‌വരയിൽ
ഒരു സൈന്യത്തെ ഞാൻ കാണുന്നു
അധികാരം പകരണമെ
ഇനി ആത്മാവിൽ പ്രവചിച്ചിടാൻ
അസ്ഥിയുടെ
തീ പോലെ (2)
കർമ്മെലില്ലെ പ്രാർത്ഥനയിൽ
ഒരു കൈ മേഘം ഞാൻ കാണുന്നു
ആഹാബ് വിറച്ച പോലേ
അഗ്നി മഴയായി പെയ്യണമേ
കർമ്മെലില്ലെ
തീ പോലെ (2)
സീനായി മലമുകളിൽ
ഒരു തീ ജ്വാല ഞാൻ കാണുന്നു
ഇസ്രായേലിൻ ദൈവമേ
ആ തീ എന്മേല്‍ ഇറക്കണമേ
സീനായി
തീ പോലെ (2)
10. അസാധ്യമായെനിക്കൊന്നുമില്ല
Asaadhyamay enikkonnumilla
അസാധ്യമായെനിക്കൊന്നുമില്ല
എന്നെ ശക്തനാക്കുന്നവൻ മുഖാന്തിരം (2)
ബുധിക്കതീതമാം അത്യത്ഭുതങ്ങളാൽ
എന്റെ ദൈവം എന്നെ നടത്തുന്നു
സാധ്യമേ എല്ലാം സാധ്യമേ എൻ
യേശു എൻ കൂടെയുള്ളതാം (2)
ഭാരം പ്രയാസങ്ങൾ വന്നീടിലും
തെല്ലും കുലുങ്ങുകയില്ല ഇനി
ബുധിക്കതീതമാം ദിവ്യ സമാധാനം
എൻറെ ഉള്ളിൽ അവൻ നിറക്കുന്നു
(സാധ്യമേ) (അസാധ്യ)
സാത്താന്റെ ശക്തികളെ ജയിക്കും ഞാൻ
വചനത്തിൻ ശക്തിയാൽ ജയിക്കും ഞാൻ
ബുധിക്കതീതമാം ശക്തി എന്നിൽ
നിറച്ചെന്നെ ജയാളിയായ് നടത്തുന്നു
(സാധ്യമേ) (അസാധ്യ)
11. അരൂപിയാൽ നിറയാൻ കവിയാൻ
Arupiyal nirayan kaviyan
അരൂപിയാൽ നിറയാൻ കവിയാൻ
വരുന്നിതാ ഞങ്ങൾ
അരൂപിതൻ വരവും കൃപയും
കരുത്തുമേകണമേ.
അരൂപിയാൽ…
അനാഥരായ് വിടുകില്ല,
അറിഞ്ഞു കൊള്ളൂ നിങ്ങൾ
അയയ്ച്ചിടും മമതാതൻ
സത്യാത്മാവിനെയെന്നും.
അരൂപിയാൽ…
സഹായകൻ അണയുമ്പോൾ
സദാ വസിച്ചവനുള്ളിൽ
അനുസ്മരിപ്പിച്ചീടും
അനന്തമാമെൻ വചനം.
അരൂപിയാൽ…
അസ്വസ്ഥരായലയാതെ
ഭയം വെടിഞ്ഞുണരേണം
പ്രശാന്തി ഞാൻ പകരുന്നു
പ്രമോദമാനസരാകു
അരൂപിയാൽ…
12. ആത്മാവേ, അഗ്നിയായ് നിറയണമേ
Aathmave Agniyay Niryaname
ആത്മാവേ, അഗ്നിയായ് നിറയണമേ (×2)
പാപത്തിന്‍ ശക്തിമേല്‍ നിന്‍ അഗ്നി അയക്കൂ
രോഗത്തിന്‍ ശക്തിമേല്‍ നിന്‍ അഗ്നി അയക്കൂ
ശാപത്തിന്‍ ശക്തിമേല്‍ നിന്‍ അഗ്നി അയക്കൂ
ആത്മാവാം ദൈവമേ അഗ്നി അയക്കൂ
മുള്ളുകളും മുള്‍ചെടികളുമെല്ലാം,
അഗ്നിയില്‍ എരിഞ്ഞിടും
അരുളിയപോലെ അഗ്നിയിറക്കി
വിശുദ്ധി നല്‍കണമേ
ആത്മാവേ, അഗ്നിയായ് നിറയണമേ (2)
ലോകം മുഴുവന്‍ പാപത്തിന്റെ
വിനകള്‍ നിറഞ്ഞീടുന്നു
മാനവരെല്ലാം നാശത്തിന്റെ
നിഴലില്‍ കഴിഞ്ഞീടുന്നു
പാപത്തിന്‍ ശക്തിമേല്‍ നിന്‍ അഗ്നി അയക്കൂ
രോഗത്തിന്‍ ശക്തിമേല്‍ നിന്‍ അഗ്നി അയക്കൂ
ശാപത്തിന്‍ ശക്തിമേല്‍ നിന്‍ അഗ്നി അയക്കൂ
ആത്മാവാം ദൈവമേ അഗ്നി അയക്കൂ
13. ബലഹീനതയിൽ ബലമേകി
Balaheenathayil Balameki
ബലഹീനതയിൽ ബലമേകി
ബലവാനായോൻ നടത്തിടുന്നു (2)
കൃപയാലേ, കൃപയാലേ
കൃപയാല്‍ അനുദിനവും (2)
(ബലഹീനത..)
എന്റെ കൃപ നിനക്കുമതി
കര്‍ത്താവിന്‍ തിരുവചനം (2)
അനശ്വരമായ വചനമതേകി
അതിശയമായി നടത്തിടുന്നു (2)
(കൃപയാലെ..)
(ബലഹീനത..)
കര്‍ത്താവിനെ കാത്തിരിപ്പോര്‍
ശക്തിയില്‍ നിറഞ്ഞീടും (2)
കഴുകനെപോലെ ചിറകടിച്ചുയരും
തളര്‍ന്നു പോകാതെ ഓടീടും (2)
(കൃപയാലെ..)
(ബലഹീനത..)
14. ദൈവസ്നേഹം വര്‍ണ്ണിച്ചീടാൻ
Daivasneham Varnicheedan
ദൈവസ്നേഹം വര്‍ണ്ണിച്ചീടാൻ വാക്കുകൾ പോരാ
നന്ദി ചൊല്ലിത്തീര്‍ക്കുവാനീ ജീവിതം പോരാ
കഷ്ടപ്പാടിൻ കാലങ്ങളിൽ രക്ഷിക്കുന്ന സ്നേഹമോര്‍ത്താൽ
എത്ര സ്തുതിച്ചാലും മതി വരുമോ
ദൈവസ്നേഹം വര്‍ണ്ണിച്ചീടാൻ.......
സ്വന്തമായൊന്നുമില്ല സര്‍വ്വതും നിൻ ദാനം
സ്വസ്തമായുറങ്ങീടാൻ സമ്പത്തിൽ മയങ്ങാതെ
മന്നിൻ സൌഭാഗ്യം നേടാനായാലും
ആത്മം നഷ്ടമായാൽ ഫലമെവിടേ.
ദൈവസ്നേഹം വര്‍ണ്ണിച്ചീടാൻ.......
സ്വപ്നങ്ങൽ പൊലിഞ്ഞാലും ദുഖത്താൽ വലഞ്ഞാലും
മിത്രങ്ങൾ അകന്നാലും ശത്രുക്കൾ നിരന്നാലും
രക്ഷാകവചം നീ മാറാതെന്നാളും
അങ്ങെൻ മുന്നേ പോയാൽ ഭയമെവിടേ
ദൈവസ്നേഹം വര്‍ണ്ണിച്ചീടാൻ.......
15. ദൈവകൃപയിൽ ഞാനാശ്രയിച്ച്
Daivakripayil Njan Aashrayichu
ദൈവകൃപയിൽ ഞാനാശ്രയിച്ച്
അവന്‍ വഴികളെ ഞാനറിഞ്ഞ്
അനുഗമിച്ചിടും അവനുടെ ചുവടുകളെ
അനുഗമിച്ചിടും അവനുടെ ചുവടുകളെ
(ദൈവകൃപയിൽ ഞാനാശ്രയിച്ച് )
ഇഹലോകമോ തരികില്ലൊരു
സുഖവും മന:ശാന്തിയതും
എന്‍റെ യേശുവിന്‍റെ തിരുസന്നിധിയിൽ
എന്നു ആനന്ദം ഉണ്ടെനിക്ക്
(ദൈവകൃപയിൽ ഞാനാശ്രയിച്ച് )
എത്ര നല്ലവന്‍ മതിയായവൻ
എന്നെ കരുതുന്ന കര്‍ത്തനവൻ
എന്‍റെ ആവശ്യങ്ങളെല്ലാം അറിഞ്ഞിടുന്ന
ഏറ്റമടുത്ത സഹായകന്‍ താൻ
(ദൈവകൃപയിൽ ഞാനാശ്രയിച്ച് )
എന്‍റെ ആയുസ്സിന്‍ ദിനമൊക്കെയും
തന്‍റെ നാമമഹത്വത്തിനായ്
ഒരു കൈത്തിരി പോൽ കത്തിയെരിഞ്ഞൊരിക്കൽ
തിരുമാറിൽ മറഞ്ഞിടും ഞാൻ
(ദൈവകൃപയിൽ ഞാനാശ്രയിച്ച് )
16. ദൈവമെന്റെ രക്ഷകൻ
Daivam Ente Rakshakan
ദൈവമെന്റെ രക്ഷകൻ
ദൈവമെന്റെ നായകൻ
ദൈവമെന്റെ ആശ്രയം
ദൈവമെന്റെ സർവ്വവും
സൈന്യമെന്നെ വളഞ്ഞാലും
വൈരികൾ പിന്തുടർന്നാലും
ഭീതിയില്ലെനിക്കു തെല്ലും
ദൈവമാണെൻ പാലകൻ
നിയതമങ്ങേ വസതിയിൽ
കഴിയുവാനെൻ മോഹം
മധുരമങ്ങേ മഹിമയിൽ
മറയുവാനെൻ ദാഹം
കണ്ണിനങ്ങേ കതിരുകൾ
കണ്ടു കണ്ടു മയങ്ങണം
കാതിനങ്ങേ കനിവെഴും
കഥകൾ കേട്ടു ലയിക്കണം
17. ദൈവം തന്നതല്ലാതൊന്നും
Daivam Thannathallathonnum
ദൈവം തന്നതല്ലാതൊന്നും ഇല്ല എന്റെ ജീവിതത്തിൽ
ദൈവത്തിന്റെ സ്നേഹം പോലെ മറ്റൊന്നില്ല പാരിടത്തിൽ
ഇന്നോളം ദൈവം എന്നെ കാത്തതോർത്തു പോകുകിൽ
എത്രകാലം ജീവിച്ചെന്നാലും നന്ദിയേകി തീരുമോ?
ദൈവം തന്നതല്ലാതൊന്നും ഇല്ല എന്റെ ജീവിതത്തിൽ...
മെഴുതിരി നാളം തെളിയുമ്പോൾ
നീയെൻ ആത്മാവിൽ പ്രകാശമായ്
ഇരുളല മൂടും ഹൃദയത്തിൽ
നിന്റെ തിരുവചനം ദീപ്തിയായ്
കാൽവറി കുന്നെൻമനസ്സിൽ കാണുന്നിന്നു ഞാൻ
ക്രൂശിതന്റെ സ്നേഹ രൂപം ഓർത്തു പാടും ഞാൻ
ഓ എന്റെ ദൈവമേ പ്രാണൻറ്റെ ഗേഹമേ
നിന്നിൽ മറയട്ടെ ഞാൻ
(ദൈവം തന്നതല്ലാ)
എന്റെ സങ്കടത്തിൽ പങ്കു ചേരും
ദൈവം ആശ്വാസം പകർന്നിടും
എന്നിൽ സന്തോഷത്തിൻ വേളയേകും
പിഴവുകളേറ്റു ചൊന്നാൽ ക്ഷമ അരുളും
തിരുഹൃദയം എനിക്കായ് തുറന്നു തരും
ഓ എന്റെ ദൈവമേ ജീവൻറെ മാർഗമേ
നിന്നോട് ചേരട്ടെ ഞാൻ
(ദൈവം തന്നതല്ലാ)
18. ദൈവാരൂപിയേ സ്നേഹജ്വാലയായ്
Daivaaroopiye sneha jwaalayaal
ദൈവാരൂപിയേ സ്നേഹജ്വാലയായ്
സർഗ്ഗത്തിൽ നിന്നും നീ വരൂ
അഗ്നിനാളമായ് നവ്യജീവനായ്
ഞങ്ങളിൽ വന്നു വാണിടൂ
{ശ്ലീഹന്മാരിൽ നിറഞ്ഞപോൽ
ശക്തിയേകി നയിക്കണേ} (2)
ശാന്തിയേകുന്ന ദിവ്യസന്ദേശം
മാനസാന്തര മാർഗ്ഗമായ്
യേശുവേക വിമോചകനെന്ന്
വിശ്വമാകെയുദ്ഘോഷിക്കാൻ (2)
{ശ്ലീഹന്മാരിൽ നിറഞ്ഞപോൽ
ശക്തിയേകി നയിക്കണേ} (2)
അത്ഭുതങ്ങളും രോഗശാന്തിയും
യേശുവിൻ തിരുനാമത്തിൽ
സാദ്ധ്യമായെന്നും ഈ സമൂഹത്തിൽ
ദൈവരാജ്യം വളർന്നിടാൻ
{ശ്ലീഹന്മാരിൽ നിറഞ്ഞപോൽ
ശക്തിയേകി നയിക്കണേ} (2)
19. ദൈവത്തിന്റെ ആത്മാവിറങ്ങി വന്നു
Daivathinte Aathmavirangi Vannu
ദൈവത്തിന്റെ ആത്മാവിറങ്ങി വന്നു
മനുഷ്യര്‍ക്ക് മേല്‍ ആവസിച്ചു
നിറയണമേ നിറയണമേ
പരിശുദ്ധാത്മാവേ നിറയണമേ
പാപവും രോഗവും അശുദ്ധിയുമേല്ലാം
ദൈവത്തിന്റെ ആത്മാവ് എടുത്തു മാറ്റി
നിരാശയും തകച്ചയും കുറ്റബോധവും
ചാപല്യവും അവിടുന്നു നീക്കിയല്ലോ
(നിറയണമേ നിറയണമേ…)
ബന്ധിതരെ അവിടുന്ന് മോചിപ്പിച്ചു
അന്ധരുടെ കണ്ണുകൾ തുറപ്പിച്ചലോ
അടിമകൾ ക്രിസ്തുവിൽ സ്വതന്ത്രരായി
പുതുവല്‍സരത്തിന്‍ സ്വരം മുഴങ്ങി
(നിറയണമേ നിറയണമേ…)
യേശുവിന്റെ നാമത്തിൽ പ്രാർഥിക്കുന്നു
അവിടുത്തെ നാമത്തിൽ ശാസിക്കുന്നു
അന്ധകാരമേ ബന്ധങ്ങളെ
യേശു നാമത്തിൽ വിട്ടു പോവുക
(നിറയണമേ നിറയണമേ…)
ഏശയ്യാ ജെറമിയ എസക്കിയേലും
പ്രവചിച്ചതെല്ലാം പൂർത്തിയാക്കി
ജോയൽ പ്രവാചകൻ വഴി അരുളിച്ചെയ്തു
പരിശുദ്ധാത്മാവിൽ നിറയും നിങ്ങൾ
(നിറയണമേ നിറയണമേ…)
പന്നികൂട്ടിൽ മുൾ പടർപ്പിൽ പെഴുവഴിയിൽ
മനം നൊന്തു കരയുന്ന ഇടവഴിയിൽ
ദൈവത്തിൻെറ ആത്മാവ് ഇറങ്ങിവന്നു
ആശ്വാസത്തിൻ തണുപ്പേകി പരിരക്ഷിച്ചു
(നിറയണമേ നിറയണമേ…)
20. എല്ലാ സ്നേഹത്തിനും
Ellaa snehathinum
എല്ലാ സ്നേഹത്തിനും ഏറ്റം യോഗ്യനാമെന്‍
നല്ല ദൈവമേ നന്മസ്വരൂപാ
എല്ലാ സൃഷ്ടികളെക്കാളുമുപരിയായി
നിന്നെ സ്നേഹിച്ചിരുന്നിതാ ഞാന്‍
(എല്ലാ….)
എന്‍റെ സൃഷ്ടാവാം രക്ഷാ നാഥനെ ഞാന്‍
മുഴുവാത്മാവും ഹൃദയവുമായ്
മുഴു മനമോടെയും സര്‍വ്വശക്തിയോടും
സദാ സ്നേഹിച്ചിടും മഹിയില്‍ (2)
(എല്ലാ…)
വല്ല പാപത്താലെ നിന്നെ ദ്രോഹിച്ചിടാന്‍
വല്ലഭാ അനുവദിക്കരുതേ
നിന്നോടെളിയോരേറ്റം ചെയ്യുന്നതിനു മുമ്പേ
നഷ്ടമാക്കിടാം അഖിലവും ഞാന്‍ (2)
(എല്ലാ...)
21. എന്‍ ജീവനേക്കാളും നീ വലിയതാണെനിക്ക്
En Jeevanekkaalum Nee Valiyathaanenikku
എന്‍ ജീവനേക്കാളും നീ വലിയതാണെനിക്ക് – 2
ആരാധനാ.. ആരാധനാ.. ആരാധനാ.. ആരാധനാ – 2
എന്‍ പ്രേമഗീതമാം എന്‍ യേശുനാഥാ നീ – 2
എന്‍ ജീവനേക്കാളും നീ വലിയതാണനിക്ക് – 2
തുല്യം ചൊല്ലാന്‍ ആരുമില്ലേ
അങ്ങയെപോലെ യേശുവേ – 2
ജീവനേ സ്വന്തമേ അങ്ങേ മാര്‍വില്‍ ചാരുന്നു ഞാന്‍ – 2
നിന്നെപോലെ സ്നേഹിചീടാന്‍
ആവതില്ലാ ആര്‍ക്കുമേ
സ്നേഹമേ.. പ്രേമമേ.. നിന്നില്‍ ഞാനും ചെര്‍ന്നീടുന്നു – 2
ആരാധനാ.. ആരാധനാ.. ആരാധനാ.. ആരാധനാ – 2
എന്‍ പ്രേമഗീതമാം എന്‍ യേശുനാഥാ നീ – 2
എന്‍ ജീവനേക്കാളും നീ വലിയതാണനിക്ക് – 2
22. എന്തതിശയമേ ദൈവത്തിന്‍ സ്നേഹം
Enthathishayame daivathin sneham
എന്തതിശയമേ ദൈവത്തിന്‍ സ്നേഹം
എത്ര മനോഹരമേ-അതു
ചിന്തയിലടങ്ങാ സിന്ധു സമാനമായ്
സന്തതം കാണുന്നു ഞാന്‍ (എന്തതിശയമേ…)
ദൈവമേ നിന്‍ മഹാ സ്നേഹമതിന്‍ വിധം
ആര്‍ക്കു ചിന്തിച്ചറിയാം-എനി-
യ്ക്കാവതില്ലേയതിന്‍ ആഴമളന്നീടാന്‍
എത്ര ബഹുലമത് (എന്തതിശയമേ…)
ആയിരമായിരം നാവുകളാലതു
വര്‍ണ്ണിപ്പതിന്നെളുതോ-പതി
നായിരത്തിങ്കലൊരംശം ചൊല്ലീടുവാന്‍
പാരിലസാദ്ധ്യമഹോ (എന്തതിശയമേ...)
മോദമെഴും തിരു മാര്‍വ്വിലുല്ലാസമായ്
സന്തതം ചേര്‍ന്നിരുന്ന-ഏക
ജാതനാമേശുവെ പാതകര്‍ക്കായ് തന്ന
സ്നേഹമതിശയമേ (എന്തതിശയമേ...)
പാപത്താല്‍ നിന്നെ ഞാന്‍ കോപിപ്പിച്ചുള്ളൊരു
കാലത്തിലും ദയവായ്-സ്നേഹ
വാപിയേ നീയെന്നെ സ്നേഹിച്ചതോര്‍ത്തെന്നില്‍
ആശ്ചര്യമേറിടുന്നു (എന്തതിശയമേ...)
ജീവിതത്തില്‍ പല വീഴ്ചകള്‍ വന്നിട്ടും
ഒട്ടും നിഷേധിക്കാതെ-എന്നെ
കേവലം സ്നേഹിച്ചു പാലിച്ചീടും തവ
സ്നേഹമതുല്യമഹോ (എന്തതിശയമേ...)
23. എന്‍റെ യേശു എനിക്കു നല്ലവന്‍
Ente Yeshu Enikku Nallavan
എന്‍റെ യേശു എനിക്കു നല്ലവന്‍
അവന്‍ എന്നെന്നും മതിയായവന്‍
ആപത്തില്‍ രോഗത്തില്‍ വന്‍ പ്രയാസങ്ങളില്‍
മനമേ അവന്‍ മതിയായവന്‍ – 2
കാല്‍വറി മലമേല്‍ക്കയറി
മുള്‍മുടി ശിരസ്സില്‍ വഹിച്ചു
എന്‍റെ വേദന സര്‍വ്വവും നീക്കി എന്നില്‍
പുതുജീവന്‍ പകര്‍ന്നവനാം – 2
അവനാദ്യനും അന്ത്യനുമേ
ദിവ്യസ്‌നേഹത്തിന്‍ ഉറവിടമേ
പതിനായിരത്തിലതിശ്രേഷ്ഠനവന്‍
സ്‌തുത്യനാം വന്ദ്യനാം നായകന്‍ – 2
മരുഭൂയാത്ര അതികഠിനം
പ്രതികൂലങ്ങളനുനിമിഷം
പകല്‍ മേഘസ്‌തംഭം രാത്രി അഗ്നിതൂണായ്
എന്നെ അനുദിനം വഴി നടത്തും – 2
എന്‍റെ ക്ലേശമെല്ലാം നീങ്ങിപ്പോം
കണ്ണുനീരെല്ലാം തുടച്ചിടുമേ
അവന്‍ രാജാവായ് വാനില്‍ വെളിപ്പെടുമ്പോള്‍
ഞാന്‍ അവനിടം പറന്നുയരും – 2
24. ഇത്രത്തോളം യഹോവ സഹായിച്ചു
Ithratholam yahova sahaayichu
ഇത്രത്തോളം യഹോവ സഹായിച്ചു
ഇത്രത്തോളം ദൈവം എന്നെ നടത്തി (2)
ഒന്നുമില്ലായ്മയില്‍ നിന്നെന്നെ ഉയര്‍ത്തി
ഇത്രത്തോളം യഹോവ സഹായിച്ചു (2)
ഹാഗറിനെ പോലെ ഞാന്‍ കരഞ്ഞപ്പോള്‍
യാക്കോബിനെ പോലെ ഞാനലഞ്ഞപ്പോള്‍ (2)
മരുഭൂമിയിലെനിക്ക് ജീവ ജലം തന്നെന്നെ
ഇത്രത്തോളം യഹോവ സഹായിച്ചു (2)
(ഇത്രത്തോളം യഹോവ …)
ഏകനായ് നിന്ദ്യനായ് പരേദശിയായ്
നാടും വീടും വിട്ടു ഞാനലഞ്ഞപ്പോള്‍ (2)
സ്വന്ത നാട്ടില്‍ ചേര്‍ത്ത് കൊള്ളാം
എന്നുരച്ച നാഥനെന്നെ
ഇത്രത്തോളം യഹോവ സഹായിച്ചു (2)
(ഇത്രത്തോളം യഹോവ …)
കണ്ണുനീരും ദുഖവും നിരാശയും
പൂര്‍ണമായ് മാറിടും ദിനം വരും (2)
അന്ന് പാടും ദൂതര്‍ മദ്ധ്യേ ആര്‍ത്തു പാടും ശുദ്ധരും
ഇത്രത്തോളം യഹോവ സഹായിച്ചു (2)
(ഇത്രത്തോളം യഹോവ …)
25. ജീവനേകും ആത്മാവേ
Jeevanekum Aathmave
ജീവനേകും ആത്മാവേ
പുതുജീവിതമേകും ആത്മാവേ
തീയായ് മാറാനെന്നില്‍ അഗ്നി അയയ്‌ക്കണമേ
(ജീവനേകും ആത്മാവേ… അഗ്നി അയയ്‌ക്കണമേ) (2)
ആത്മവേ എന്നില്‍ നീ, കത്തിപ്പടരണമേ
ആത്മവേ എന്നെ നീ, തീയായ് മാറ്റണമേ (2)
ഏലിയായുടെ ദൈവമേ, അഗ്നി അയയ്ക്കണമേ
ഏലിശായുടെ ദൈവമേ, ശക്തി അയയ്ക്കണമേ (2)
ദാനിയേലിന്‍ ദൈവമേ, എന്നെ ഉണര്‍ത്തണമേ (2)
അഗ്നിയായ് ശക്തിയായ് എന്നില്‍ നിറയണമേ (2)
(ആത്മവേ എന്നില്‍ നീ … തീയായ് മാറ്റണമേ) x (2)
ശ്ലീഹന്മാരെ നയിച്ചതുപോല്‍, എന്നെ നയിക്കണമേ
അഭിഷേകത്തിന്‍ ശക്തിയാല്‍, എന്നെ നിറയ്ക്കണമേ (2)
വചനത്തിന്റെ സാക്ഷിയായ്, എന്നെ അയയ്ക്കണമേ (2)
അഗ്നിയായ് ശക്തിയായ് എന്നില്‍ നിറയണമേ (2)
(ജീവനേകും ആത്മാവേ …അഗ്നി അയയ്‌ക്കണമേ) (2)
(ആത്മവേ എന്നില്‍ നീ, … തീയായ് മാറ്റണമേ) (2)
26. കന്യക മേരി അമ്മെ
Kanyaka mariyamme
കന്യക മേരി അമ്മെ
കാവൽ മാലാഖമാരെ …
നിത്യവും കാത്തിടണേ …
കൂടെ നടന്നിടണേ ...
സാത്താനെ ദൂരെ അകറ്റിടനെ (2)
ആവേ ആവേ ആവേ മരിയ x4
(കന്യക മേരി അമ്മെ ...)
സ്വർഗമൊരുക്കിയ സ്വർണാലയമേ
സൃഷ്ടാവിൻ ആലയമേ
പാലിക്കും ദൈവത്തെ പാലൂട്ടി താരാട്ടു
പാടിയ പുണ്യ തായേ x2
ആവേ ആവേ ആവേ മരിയ x4
സ്വർഗ്ഗവും ഭൂമിയും കൂട്ടി വിളക്കും
യാക്കോബിൻ ഗോവണി നീ
കർത്താവിൻ ദാസി ഞാൻ എന്നൊരു വാക്കിനാൽ
രക്ഷതൻ അമ്മയും നീ x2
ആവേ മരിയ, ആവേ മരിയ, കന്യക മേരി അമ്മെ x2
നന്മ നിറഞ്ഞവൾ എന്നു മാലാഖ
ചൊല്ലിയതെത്ര സത്യം
സാത്താന്റ തന്ത്രങ്ങൾ എല്ലാ തകർക്കാൻ
നിന്നോളമാരു ശക്തർ x2
ആവേ ആവേ ആവേ മരിയ x4
ഭൂമിയിൽ സാത്താന്റെ ആദ്യത്തെ ശത്രു നീ
ആദാമിൻ മോചനമേ
ജപമാലയാകും ചാട്ടവാർ ഏന്തി
തിന്മയകറ്റും ഞങ്ങൾ x2
ആവേ മരിയ, ആവേ മരിയ, കന്യക മേരി അമ്മെ x2
ആവേ ആവേ ആവേ മരിയ x4
(കന്യക മേരി അമ്മെ ...)
27. ക്ഷമാശീലനാമെന്നേശുവേ
Kshamasheelanam Enneshuve
ക്ഷമാശീലനാമെന്നേശുവേ,
ശാന്തശീലനാമെന്നേശുവേ (×3)
കഠിനമാമെന്‍ ഹൃദയം, തവഹൃദയം പോലെയാക്കണേ (×2)
ദ്രോഹങ്ങൾ സഹിച്ചു ഞാൻ തളർന്നിടുമ്പോൾ,
കോപത്താൽ എന്റെ ഉള്ളം തിളച്ചിടുമ്പോൾ (×2)
കുരിശിൽ പിടയും, നേരവുമങ്ങേ,
അധരം അരുളും വചസ്സുരുവിടുവാൻ (×2)
ത്യാഗങ്ങൾ സഹിച്ചു ഞാൻ വളർത്തിയവർ,
ആഴത്തിൽ മുറിവേൽപ്പിച്ചകന്നിടുമ്പോൾ (×2)
കരുണാ സ്പർശം, നീ ഏകിടണേ,
സൗഖ്യം തരണേ, അലിവൊഴുക്കിടുവാൻ (×2)
28. നന്ദി ദൈവമേ, നന്ദി ദൈവമേ
Nanni daivame Nanni daivame
നന്ദി ദൈവമേ, നന്ദി ദൈവമേ
നന്ദി ദൈവമേ, നന്ദി ദൈവമേ
നിത്യവും നിത്യവും നന്ദി ദൈവമേ
അങ്ങു തന്ന ദാനത്തിന് നന്ദിയേകിടാം
അങ്ങു തന്ന സ്നേഹത്തിന് നന്ദിയേകിടാം
നന്മരൂപനേ, നല്ല ദൈവമേ
അങ്ങു തന്ന മോദത്തിന് നന്ദിയേകിടാം
അങ്ങു തന്ന ദുഃഖത്തിന് നന്ദിയേകിടാം
നന്മരൂപനേ, നല്ല ദൈവമേ
ലാഭനഷ്ടമെന്തിനും നന്ദിയേകിടാം
നേട്ടം കോട്ടം എന്തിനും നന്ദിയേകിടാം
നന്മരൂപനേ, നല്ല ദൈവമേ
ബുദ്ധി, ജ്ഞാനം, ശക്തിക്കായ് നന്ദിയേകിടാം
സിദ്ധി, മുക്തി, തൃപ്തിക്കായ് നന്ദിയേകിടാം
സ്നേഹരൂപനേ, സര്‍വ്വശക്തനേ
കാഴ്ച തന്ന നാഥന് നന്ദിയേകിടാം
കേഴ്വി തന്ന നാഥന് നന്ദിയേകിടാം
കരങ്ങള്‍ കൂപ്പിടാം നന്ദിയേകിടാം
29. നന്ദി ദൈവമേ, നന്ദി ദൈവമേ
Nanni daivame Nanni daivame
നന്ദി ദൈവമേ, നന്ദി ദൈവമേ
നന്ദി ദൈവമേ, നന്ദി ദൈവമേ
നിത്യവും നിത്യവും നന്ദി ദൈവമേ
അങ്ങു തന്ന ദാനത്തിന് നന്ദിയേകിടാം
അങ്ങു തന്ന സ്നേഹത്തിന് നന്ദിയേകിടാം
നന്മരൂപനേ, നല്ല ദൈവമേ
അങ്ങു തന്ന മോദത്തിന് നന്ദിയേകിടാം
അങ്ങു തന്ന ദുഃഖത്തിന് നന്ദിയേകിടാം
നന്മരൂപനേ, നല്ല ദൈവമേ
ലാഭനഷ്ടമെന്തിനും നന്ദിയേകിടാം
നേട്ടം കോട്ടം എന്തിനും നന്ദിയേകിടാം
നന്മരൂപനേ, നല്ല ദൈവമേ
ബുദ്ധി, ജ്ഞാനം, ശക്തിക്കായ് നന്ദിയേകിടാം
സിദ്ധി, മുക്തി, തൃപ്തിക്കായ് നന്ദിയേകിടാം
സ്നേഹരൂപനേ, സര്‍വ്വശക്തനേ
കാഴ്ച തന്ന നാഥന് നന്ദിയേകിടാം
കേഴ്വി തന്ന നാഥന് നന്ദിയേകിടാം
കരങ്ങള്‍ കൂപ്പിടാം നന്ദിയേകിടാം
30. നന്ദിയോടെ ഞാൻ
Nanniyode njan
നന്ദിയോടെ ഞാൻ സ്തുതിപാടിടും
എന്റെ യേശു നാഥാ
എനിക്കായി നീ ചെയ്തൊരു നന്മക്കും
ഇന്ന് നന്ദി ചൊല്ലുന്നു ഞാൻ
അർഹിക്കാത്ത നന്മകളും
എനിക്കേകിടും കൃപാനിധേ
യാചിക്കാത്ത നന്മകൾ പോലുമേ
എനിക്കെകിയോനു സ്തുതി
സത്യദൈവത്തിൻ ഏക പുത്രാനാം
അങ്ങിൽ വിശ്വസിക്കുന്നു ഞാൻ
വരും കാലമൊക്കെയും നിന് കൃപ
വരങ്ങൾ ചോരികയെന്നിൽ
31. നീ എന്റെ സങ്കേതവും നീ എന്റെ കോട്ടയും
Nee Ente Sankethavum Nee Ente Kottayum
നീ എന്റെ സങ്കേതവും നീ എന്റെ കോട്ടയും
നീ എന്റെ പ്രാണനാഥന്‍ നീ എന്‍ ദൈവം
ആരാധിക്കും ഞാൻ പൂർണ്ണഹൃദയമോടെ
തേടും നിന്മുഖം ജീവകാലമെല്ലാം
സേവിച്ചീടും ഞാന്‍ എന്‍ സര്‍വ്വവുമായ്
അടിയനിതാ
ആരാധിക്കും ഞാൻ പൂർണ്ണഹൃദയമോടെ
തേടും നിന്മുഖം ജീവകാലമെല്ലാം
സേവിച്ചീടും ഞാന്‍ എന്‍ സര്‍വ്വവുമായ്
അടിയനിതാ
അടിയനിതാ… ദേവാ, (3)
അടിയനിതാ….
നീ എന്റെ രക്ഷകനും നീ എന്റെ വൈദ്യനും
നീ എന്റെ ആലംബവും നീ എൻ ദൈവം
ആരാധിക്കും ഞാൻ പൂർണ്ണഹൃദയമോടെ
തേടും നിന്മുഖം ജീവകാലമെല്ലാം
സേവിച്ചീടും ഞാന്‍ എന്‍ സര്‍വ്വവുമായ്
(അടിയനിതാ …)
നീ എന്റെ പാലകനും നീ എന്റെ ആശ്വാസവും
നീ എന്റെ മറവിടവും നീ എൻ ദൈവം
ആരാധിക്കും ഞാൻ പൂർണ്ണഹൃദയമോടെ
തേടും നിന്മുഖം ജീവകാലമെല്ലാം
സേവിച്ചീടും ഞാന്‍ എന്‍ സര്‍വ്വവുമായ്
(അടിയനിതാ …)
32. നിർമ്മലമായൊരു ഹൃദയമെന്നിൽ
Nirmalamayoru Hrudayamennil
നിർമ്മലമായൊരു ഹൃദയമെന്നിൽ
നിര്മ്മിച്ചരുളുക നാഥാ
നേരായൊരു നൽ മാനസവും
തീര്ത്തരുള്കെന്നിൽ ദേവാ
(നിർമ്മല)
തവതിരുസന്നിധി തന്നിൽ നിന്നും
തള്ളി ക്കളയരുതെന്നെ നീ
പരിപാവനനെയെന്നിൽ നിന്നും
തിരികെയെടുക്കരുതെൻ പരനേ
(നിർമ്മല)
രക്ഷദമാം പരമാനന്ദം നീ
വീണ്ടും നല്കണമെൻ നാഥാ
കന്മഷമിയലാതൊരു മനമെന്നിൽ
ചിന്മയരൂപാ തന്നിടുക
(നിർമ്മല)
നിത്യ സഹായ നാഥേ Nithya sahaaya maathe
നിത്യ സഹായ നാഥേ
പ്രാർഥിക്ക ഞങ്ങൾക്കായ് നീ
നിൻ മക്കൾ ഞങ്ങൾക്കായ് നീ
പ്രാർഥിക്ക സ്നേഹ നാഥേ
നീറുന്ന മാനസങ്ങൾ
ആയിരമായിരങ്ങൾ
കണ്ണീരിൻ താഴ്വരയിൽ
നിന്നിതാ കേഴുന്നമ്മേ
കേൾക്കണേ രോദനങ്ങൾ
നൽകണേ നൽവരങ്ങൾ
നിൻ ദിവ്യ സൂനുവിങ്കൽ
ചേർക്കണേ മക്കളെ നീ
34. നിത്യ വിശുദ്ധയാം
Nithya vishudhayaam
നിത്യ വിശുദ്ധയാം കന്യമറിയമേ
നിൻ നാമം വാഴ്ത്തപ്പെടട്ടെ
നന്മനിറഞ്ഞ നിൻ സ്നേഹവാത്സല്യങ്ങൾ
ഞങ്ങൾക്കനുഗ്രഹമാകട്ടെ
കാറ്റു വിതച്ചു കൊടുങ്കാറ്റു കൊയ്യുന്ന
മേച്ചിൽപ്പുറങ്ങളിലൂടെ
അന്തിക്കിടയനെ കാണാതലഞ്ഞിടും
ആട്ടിൻപറ്റങ്ങൾ, ഞങ്ങൾ
മേയും ആട്ടിൻ പറ്റങ്ങൾ ഞങ്ങൾ
നിത്യ വിശുദ്ധയാം…
ദുഃഖിതർ ഞങ്ങൾക്കായ് വാഗ്ദാനം കിട്ടിയ
സ്വർഗ്ഗ കവാടത്തിന്റെ മുൻപിൽ
മുൾമുടി ചൂടി കുരിശും ചുമന്നിതാ
മുട്ടി വിളിക്കുന്നു ഞങ്ങൾ
ഇന്നും മുട്ടി വിളിക്കുന്നു ഞങ്ങൾ.
നിത്യ വിശുദ്ധയാം…
35. നിൻ തിരുരക്തത്താൽ കഴുകണമേയീശോ
Nin Thirurakthathaal Kazhukaname Yesho
നിൻ തിരുരക്തത്താൽ കഴുകണമേയീശോ
നിൻ തിരുഹിതമെന്നിൽ നിറവേറ്റണമേയീശോ (2)
പാവനാത്മാവാൽ നിറക്കണമേയീശോ
പാപഭാരങ്ങൾ അകറ്റണമേയീശോ (2)
(നിൻ തിരുരക്തത്താൽ )
നൽവരദാനങ്ങൾ നൽകണമെയീശോ
നല്ല വഴിക്കെന്നെ നയിക്കണമേയീശോ (2)
(നിൻ തിരുരക്തത്താൽ )
അങ്ങേ സ്തുതിച്ചിടുവാൻ വരമേകണമേയീശോ
അങ്ങേ വണങ്ങിടുവാൻ കൃപയേകണമേയീശോ (2)
(നിൻ തിരുരക്തത്താൽ )
പ്രാർഥിക്കാനെന്നെ പഠിപ്പിക്കണമീശോ
പ്രാർഥന വരമെന്നിൽ നൽകണമേയീശോ
(നിൻ തിരുരക്തത്താൽ )
വചനമയച്ചെന്നെ സുഖമാക്കണമേയീശോ
വചനം ഘോഷിക്കാൻ വിളിയേകണമേയീശോ (2)
(നിൻ തിരുരക്തത്താൽ )
36. ഒന്നു വിളിച്ചാൽ ഓടിയെന്‍റെ അരികിലെത്തും
Onnu Vilichal Odi Ente Arikilethum
ഒന്നു വിളിച്ചാൽ ഓടിയെന്‍റെ അരികിലെത്തും
ഒന്നു സ്തുതിച്ചാൽ അവൻ എന്‍റെ മനം തുറക്കും
ഒന്നു കരഞ്ഞാൽ ഓമനിച്ചെൻ മിഴി തുടയ്ക്കും
ഓ എത്ര നല്ല സ്നേഹമെന്‍റെ ഈശോ (2)
ഒന്നു തളര്‍ന്നാൽ അവൻ എന്‍റെ കരം പിടിക്കും
പിന്നെ കരുണാമയനായി താങ്ങി നടത്തും (2)
ശാന്തി പകരും എന്‍റെ മുറിവുണക്കും
എത്ര നല്ല സ്നേഹം എന്‍റെ ഈശോ
ഓ എത്ര നല്ല സ്നേഹം എന്‍റെ ഈശോ
(ഒന്നു വിളിച്ചാൽ)
തന്നെ അനുഗമിക്കാൻ അവൻ എന്നെ വിളിക്കും
തിരു വചനം പകര്‍ന്നെന്‍റെ വഴി തെളിക്കും (2)
ശക്തി പകരും എന്നെ അനുഗ്രഹിക്കും
എത്ര നല്ല സ്നേഹം എന്‍റെ ഈശോ
ഓ എത്ര നല്ല സ്നേഹം എന്‍റെ ഈശോ
(ഒന്നു വിളിച്ചാൽ)
37. ഓസ്തിയിൽ വാഴും ദൈവമേ Osthiyil Vaazhum Daivame
ഓസ്തിയിൽ വാഴും ദൈവമേ
ഓസ്തിയിൽ വാഴും ദൈവമേ,
സ്നേഹത്തിൻ അവതാരമേ,
ആത്മാവിൻ ഭോജനമേ,
ആരാധനാപാത്രമേ.
എല്ലാ നാമത്തിലും മേലായി ഞങ്ങൾ
നിൻ തിരുനാമം വാഴ്ത്തീടുന്നു
എല്ലാ മുഴങ്കാലും മടങ്ങീടുന്നൂ
നിൻ മുമ്പിൽ ആദരവോടെ.
എല്ലാം ഭരിച്ചിടും ദൈവമേ,
ഞങ്ങൾ നിൻ തിരുമുമ്പിൽ നമിച്ചീടുന്നു
ഇല്ലീ ജഗത്തിൽ വേറൊരു നാമം
മാനവർക്കാലംബമായ്
38. പറഞ്ഞാൽ ആരും വിശ്വസിക്കാത്ത
പറഞ്ഞാൽ ആരും വിശ്വസിക്കാത്ത, പ്രവൃത്തിയൊന്ന് ദൈവം ചെയ്യാന്‍ പോകുന്നു! (×2)
കേട്ടാൽ ആരും സമ്മതിക്കാത്ത, പ്രവൃത്തിയൊന്ന് നാഥൻ ചെയ്യാന്‍ പോകുന്നു! (×2)
അതിശയമെന്നു ജനം പറയും, വിധത്തിൽ യേശു ഒരു പ്രവൃത്തിചെയ്യും
ദൈവത്തിന്റെ മഹത്വം നിഴൽ വിരിക്കും, ദൈവത്തിന്റെ കരത്തിൽ നീ വസിക്കും (×2)
മാറിപ്പോകാത്ത വലിയ കല്ല്, നിന്റെ മാറത്തിരിപ്പുണ്ട് ദൈവ പൈതലേ!
ദൈവ വചനം വന്നു ചേരുമ്പോൾ, കല്ല് മാറി കരളിൽ കൃപ നിറയും! (×2)
കേട്ടുകേൾവി മാത്രമെന്ന് ജനം പറയും, തക്കവിധത്തിൽ ദൈവം പ്രവൃത്തിചെയ്യും! (×2)
തടവറ പൊട്ടിക്കാൻ ദൈവം മിന്നലയച്ചിടും, ഇടവും വലവും ദൂതന്മാരാൽ എന്നെ നയിച്ചിടും! (×2)
ചെരിഞ്ഞിരിക്കും മതില്ലെന്നോ, പൊളിഞ്ഞൊരു വേലിയെന്നോ!
നിന്ദനം കേട്ടിടത്തു നിന്നെ ഉയർത്തി, ഉന്നതനാം യേശു പ്രവൃത്തിചെയ്യും! (×2)
ഹാല്ലേലൂയ്യാ… ഹല്ലേലൂയ്യാ… യേശു ജീവിക്കുന്നു! (×3)
39. പരിശുദ്ധന്‍ മഹോന്നത ദേവന്‍
Parishuddhan Mahonnatha Devan
പരിശുദ്ധന്‍ മഹോന്നത ദേവന്‍
പരമെങ്ങും വിളങ്ങും മഹേശന്‍
സ്വര്‍ഗ്ഗീയ സൈന്യങ്ങള്‍ വാഴ്ത്തി സ്തുതിക്കുന്ന
സ്വര്‍ലോക നാഥനാം മിശിഹ (2)
ഹാ -- ഹാ -- ഹാ ഹാലേലുയാ... (7)
ആ -- ആ -- ആമേന്‍
അവന്‍ അത്ഭുത മന്ത്രിയാം ദൈവം
നിത്യ താതനും വീരനാം ദൈവം
ഉന്നത ദേവന്‍ നീതിയിന്‍ സൂര്യന്‍
രാജാധി രാജനാം മിശിഹാ (2)
ഹാ -- ഹാ -- ഹാ ഹാലേലുയാ… (7)
ആ -- ആ -- ആമേന്‍
കോടാ കോടിതന്‍ ദൂത സൈന്യവുമായ്
മേഘാരൂഢനായ് വരുന്നിതാ വിരവില്‍
തന്‍ പ്രിയ സുതരെ തന്നോടു ചേര്‍പ്പാന്‍
വേഗം വരുന്നേശു മിശിഹാ (2)
ഹാ -- ഹാ -- ഹാ ഹാലേലുയാ.. (7)
ആ -- ആ -- ആമേന്‍
40. പരിശുദ്ധ പരമ, ദിവ്യകാരുണ്യമേ
Parishuddha Parama Divya Karunyame
പരിശുദ്ധ പരമ, ദിവ്യ കാരുണ്യമേ
എന്നേരവും, സ്‌തുതി ആരാധനാ
ആരാധനാ, ആരാധനാ
ദൈവമേ നിന്‍ പാതെ, സര്‍വ്വമര്‍പ്പിച്ചേക്കാം
കണ്‍കുളിര്‍ക്കെ കാണാം, മനം തുറന്നേകാം
എല്ലാമെല്ലാം അറിയും, എന്റെ തമ്പുരാനേ
ആരാധനാ, ആരാധനാ
ആരാധനാ, ആരാധനാ
മര്‍ത്യനായി ഭൂവില്‍, അവതരിച്ചവനെ
പുല്‍മെത്തയില്‍ പിറന്ന, പൊന്നുണ്ണി ഈശോയെ
തച്ചന്റെ മകനായ്, വളര്‍ന്ന ഈശോയെ
കന്യകാ മേരി തന്‍, പ്രിയ സുതനേശുവേ
ആരാധനാ, ആരാധനാ
ആരാധനാ, ആരാധനാ
ദൈവഹിതം അലിവാല്‍, വ്യാഖ്യാനിച്ച ഗുരുവേ
ദൈവരാജ്യം ഭൂവില്‍, സ്ഥാപിച്ച രാജാവേ
പാപികളെ അലിവാല്‍, ചേര്‍ത്തു വെച്ചൊരിടയാ
രോഗികള്‍ക്കു സൗഖ്യം, നല്‍കിയ നല്ലിടയാ
ആരാധനാ, ആരാധനാ
ആരാധനാ, ആരാധനാ
വഴിയും സത്യവും, ജീവനുമാമേശുവേ
ലോകത്തിന്റെ ദീപമേ, ഭൂമി തന്‍ ലവണമേ
ശിഷ്യരുടെ പാദങ്ങള്‍, കഴുകിയ ഗുരുവേ
സ്‌നേഹത്തിന്‍ പ്രമാണം, പകര്‍ന്ന സത് ഗുരുവേ
ആരാധനാ, ആരാധനാ
ആരാധനാ, ആരാധനാ
ഗത്‌സമനി തന്നില്‍, രക്തം വിയര്‍ത്തവനെ
ശിഷ്യന്മാരാല്‍ പോലും, തിരസ്‌കൃതനായവനെ
മാംസം വറ്റിടുവോളം, ചമ്മട്ടി അടിയേറ്റവനെ
മുള്‍മുടി തന്‍ അവഹേളനം, ശാന്തനായ് സഹിച്ചവനെ
ആരാധനാ, ആരാധനാ
ആരാധനാ, ആരാധനാ
എന്‍ പാപങ്ങള്‍ പോക്കാന്‍, കുരിശു ചുമന്നവനെ
മൂന്നു വട്ടം കുരിശാല്‍, വീണു പിടഞ്ഞവനെ
കുരിശിന്റെ മാറില്‍, തറക്കപ്പെട്ടവനെ
ചെന്നിണം വാര്‍ന്നു, കുരിശില്‍ മരിച്ചവനെ
ആരാധനാ, ആരാധനാ
ആരാധനാ, ആരാധനാ
മൃത്യുവില്‍ നിന്നും, മൂന്നാം നാള്‍ ഉയര്‍ത്തവനെ
അപ്പമായി എന്നും, കൂടെ വാഴും ഈശോയെ
പരിശുദ്ധ പരമ, ദിവ്യകാരുണ്യമേ
ആരാധനാ, ആരാധനാ
ആരാധനാ, ആരാധനാ
41. പരിശുദ്ധാത്മാവേ നീ എഴുന്നള്ളി
Parishuddhatmave nee ezhunnalli
പരിശുദ്ധാത്മാവേ നീ എഴുന്നള്ളി
പരിശുദ്ധാത്മാവേ നീ എഴുന്നള്ളി
വരണമേ എന്റെ ഹൃദയത്തിൽ
ദിവ്യദാനങ്ങൾ ചിന്തി എന്നുള്ളിൽ
ദൈവസ്നേഹം നിറയ്ക്കണേ.
സ്വർഗ്ഗവാതിൽ തുറന്നു ഭൂമിയിൽ
നിർഗ്ഗളിയ്ക്കും പ്രകാശമേ!
അന്ധകാരവിരിപ്പു മാറ്റീടും
ചന്തമേറുന്ന ദീപമേ! കേഴുമാത്മാവിൽ
ആശവീശുന്ന മോഹന ദിവ്യ ഗാനമേ!
വിണ്ടുണങ്ങിവരണ്ട മാനസം
കണ്ട വിണ്ണിൻ തടാകമേ!
മന്ദമായ് വന്നു വീശി ആനന്ദം
തന്ന പൊന്നിളം തെന്നലേ!
രക്തസാക്ഷികൾ ആഞ്ഞുപുൽകിയ
പുണ്യജീവിതപാത നീ!
42. പരിശുദ്ധാത്മാവേ ശക്തി പകര്‍ന്നിടണേ Parisudhaathmave shakthi pakarnnidane
പരിശുദ്ധാത്മാവേ ശക്തി പകര്‍ന്നിടണേ
അവിടത്തെ ബലം ഞങ്ങള്‍ക്കാവശ്യമെന്ന്
കര്‍ത്താവെ നീ അറിയുന്നു
ആദ്യനൂറ്റാണ്ടിലെ അനുഭവം പോല്‍
അതിശയം ലോകത്തില്‍ നടന്നിടുവാൻ (2)
ആദിയിലെന്നപോലാത്മാവേ
അമിതബലം തരണേ (2)
(പരിശുദ്ധാത്മാവേ)
ലോകത്തിൻ മോഹം വിട്ടോടുവാൻ
സാത്താന്‍റെ ശക്തിയെ ജയിച്ചിടുവാൻ (2)
ധീരതയോടു നിന്‍ വേല ചെയ്‌വാൻ
അഭിഷേകം ചെയ്‌തിടണേ (2)
(പരിശുദ്ധാത്മാവേ)
കൃപകളും വരങ്ങളും ജ്വലിച്ചീടുവാൻ
ഞങ്ങള്‍ വചനത്തില്‍ വേരൂന്നി വളര്‍ന്നിടുവാൻ (2)
വിൺമഴയെ വീണ്ടും അയയ്‌ക്കണമേ
നിൻ ജനം ഉണര്‍ന്നിടുവാൻ (2)
(പരിശുദ്ധാത്മാവേ)
43. പെന്തക്കുസ്തനാളില്‍
Penthakustha naalil
പെന്തക്കുസ്തനാളില്‍ മുന്‍മഴ പെയ്യിച്ച
പരമപിതാവേ പിന്‍ മഴ നല്‍ക. (2)
പിന്‍ മഴ പെയ്യേണം മാലിന്യം മാറേണം
നിന്‍ ജനമുണര്‍ന്നു വേല ചെയ്യുവാന്‍ (2)
(പെന്തക്കുസ്തനാളില്‍ മുന്‍മഴ പെയ്യിച്ച)
മുട്ടോളം അല്ല അരയോളം പോരാ
വലിയൊരു ജീവനദി ഒഴുകാന്‍ (2)
നീന്തിയിട്ടില്ലാത്ത കടപ്പാന്‍ വയ്യാത്ത
നീരുറവ ഇന്നു തുറക്ക നാഥാ (2)
(പെന്തക്കുസ്തനാളില്‍ മുന്‍മഴ പെയ്യിച്ച)
ചലിക്കുന്ന എല്ലാ പ്രാണികളുമിന്ന്
ചലനം ഉണ്ടാക്കി ജീവന്‍ പ്രാപിപ്പാന്‍ (2)
ചൈതന്യം നല്‍കേണം നവജീവന്‍ വേണം
നിത്യതയിലെത്തി ആശ്വസിച്ചിടാന്‍
(പെന്തക്കുസ്തനാളില്‍ മുന്‍മഴ പെയ്യിച്ച)
44. പുകഴ്‌ത്തീടാം യേശുവിനെ
Pukazhtheedam Yesuvine
പുകഴ്‌ത്തീടാം യേശുവിനെ
ക്രൂശിലെ ജയാളിയെ
സ്തുതിച്ചീടാം യേശുവിനെ
സ്തുതിക്കവൻ യോഗ്യനല്ലോ (2)
ആരാധിക്കാം യേശുവിനെ
അധികാരം ഉള്ളവനെ
വണങ്ങീടാം ദൈവ കുഞ്ഞാടിനെ
ആരിലും ഉന്നതനേ (2)
വിശ്വസിക്കാം യേശുവിനെ
ഏക രക്ഷകനെ
ഏറ്റു പറയാം യേശുവിനെ
കർത്താധി കർത്താവിനെ (2)
ആരാധിക്കാം... (2)
സ്നേഹിച്ചീടാം യേശുവിനെ
ഏറ്റം പ്രീയനായോനെ
സേവിച്ചീടാം യേശുവിനെ
ഇന്നും എന്നും അനന്യനെ (2)
ആരാധിക്കാം... (2)
ഘോഷിച്ചിടാം യേശുവിനെ
സത്യ സുവിശേഷത്തെ
നോക്കിപ്പാർക്കാം യേശുവിനെ
വീണ്ടും വരുന്നവനെ (2)
ആരാധിക്കാം... (2)
(പുകഴ്‌ത്തീടാം യേശുവിനെ)
45. സർവ്വ ശക്തൻ കൂടെയുണ്ട്
Sarva shakthan koodeyundu
സർവ്വ ശക്തൻ കൂടെയുണ്ട് ദൈവശക്തി എന്നിലുണ്ട്
ദൈവ പൈതൽ ഞാൻ ഭയപ്പെടില്ല
അത്യുന്നതൻ കരം കൂടെയുണ്ട് (2)
താതന്റെ വാഗ്ദാനമെ പരിശുദ്ധ റൂഹായെ
ഉന്നത ശക്തിയെ നിത്യ സഹായകാ
ഞങ്ങളിൽ നിറയണമേ (2)
മോശയിൽ നിറഞ്ഞ ദൈവത്തിൻ ശക്തി
അഭിഷേകമായെന്നിൽ നിറഞ്ഞിടട്ടെ (2)
സൈന്യത്തിൻ മുന്നിൽ ആഴിതൻ നടുവിൽ
അത്ഭുതങ്ങൾ ചെയ്തൊരു ആത്മശക്തി (2)
(താതന്റെ വാഗ്ദാനമെ...)
യൗസേപ്പിൽ നിറഞ്ഞ ദൈവത്തിൻ ശക്തി
അഭിഷേകമായെന്നിൽ നിറഞ്ഞിടട്ടെ (2)
അശുദ്ധി തൻ മുന്നിൽ തിന്മ തൻ നടുവിൽ
വിശുദ്ധിയായ് നിറഞ്ഞൊരു ആത്മശക്തി (2)
(താതന്റെ വാഗ്ദാനമെ...)
ഏലിയായിൽ നിറഞ്ഞ അത്യുന്നത ശക്തി
അഭിഷേകമായെന്നിൽ നിറഞ്ഞിടട്ടെ (2)
ബാലിനു മുന്നിൽ കാർമലിൻ മുകളിൽ
അഗ്നിയായ് ഇറങ്ങിയ ആത്മശക്തി (2)
46. സ്നേഹസ്വരൂപാ
Sneha swaroopaa
സ്നേഹസ്വരൂപാ തവദര്‍ശനം
ഈ ദാസരില്‍ ഏകിടൂ (2)
പരിമളമിയലാന്‍ ജീവിത മലരിന്‍
അനുഗ്രഹവര്‍ഷം ചൊരിയേണമേ…
ചൊരിയേണമേ…
(സ്നേഹസ്വരൂപാ…)
മലിനമായ ഈ മണ്‍കുടമങ്ങേ
തിരുപാദസന്നിധിയില്‍ (2)
അര്‍ച്ചന ചെയ്തിടും ദാസരില്‍ നാഥാ
കൃപയേകിടൂ… കൃപയേകിടൂ…
ഹൃത്തിന്‍ മാലിന്യം നീക്കിടു നീ
(സ്നേഹസ്വരൂപാ…)
മരുഭൂമിയാം ഈ മാനസം തന്നില്‍
നിന്‍ ഗേഹം തീര്‍ത്തിടുക (2)
നിറഞ്ഞിടുകെന്നില്‍ എന്‍ പ്രിയ നാഥാ
പോകരുതേ… പോകരുതേ…
നിന്നില്‍ ഞാനെന്നും ലയിച്ചിടട്ടെ
47. ശ്രീയേശു നാമം
Sree Yeshu Naamam
ശ്രീയേശു നാമം അതിശയനാമം
ഏഴയെനിക്കിമ്പനാമം
എല്ലാ നാമത്തിലും മേലായ നാമം
ഭക്തജനം വാഴ്ത്തും നാമം
എല്ലാ മുഴങ്കാലും മടങ്ങും തന്‍ തിരുമുമ്പില്‍ -
വല്ലഭത്വം ഉള്ള നാമം
(ശ്രീയേശു നാമം)
എണ്ണമില്ലാപാപം എന്നില്‍ നിന്നും നീക്കാന്‍ -
എന്‍ മേല്‍ കനിഞ്ഞ നാമം
അന്യനെന്ന മേലെഴുത്തു എന്നേയ്ക്കുമായ് മായ്ച്ചു തന്ന
ഉന്നതന്‍റെ വന്ദ്യ നാമം
(ശ്രീയേശു നാമം)
ഭൂതബാധിതര്‍ക്കും നാനാവ്യാധിക്കാര്‍ക്കും
മോചനം കൊടുക്കും നാമം
കുരുടര്‍ക്കും മുടന്തര്‍ക്കും കുഷ്ഠരോഗികള്‍ക്കും എല്ലാം
വിടുതല്‍ നല്‍കും നാമം
(ശ്രീയേശു നാമം)
പാപപരിഹാരം പാതകര്‍ക്കു നല്‍കാന്‍
പാരിടത്തില്‍ വന്ന നാമം
പാപമറ്റ ജീവിതത്തിന്‍ മാതൃകയെ കാട്ടിത്തന്ന -
പാവനമാം പുണ്യനാമം
(ശ്രീയേശു നാമം)
48. സൃഷ്ടികളെ സ്തുതി പാടുവിൻ
Srishtikale Sthuthi Paaduvin
സൃഷ്ടികളെ സ്തുതി പാടുവിൻ
നാഥനെ വാഴ്ത്തിടുവിൻ
മഹിമകൾ തിങ്ങും ഇഹപരമേ
നിത്യം പാടി പുകഴ്ത്തിടുവിൻ (2)
വാനിടമേ ദൈവ ദൂതരെ
നാഥനെ വാഴ്ത്തിടുവിൻ
അമ്പരമേ ജലസഞ്ചയമേ
നിത്യം പാടി പുകഴ്ത്തിടുവിൻ (2)
(സൃഷ്ടികളെ സ്തുതി പാടുവിൻ...)
ഭൂവും സകല ചരാചരവും
നാഥനെ വാഴ്ത്തിടുവിൻ
കുന്നുകൾ താഴ്‌വര സമതലവും
നിത്യം പാടി പുകഴ്ത്തിടുവിൻ (2)
(സൃഷ്ടികളെ സ്തുതി പാടുവിൻ...)
പക്ഷി മൃഗാദികൾ തരുനിരകൾ
നാഥനെ വാഴ്ത്തിടുവിൻ
നരകുല ജനപദമഖിലവുമേ
നിത്യം പാടി പുകഴ്ത്തിടുവിൻ (2)
(സൃഷ്ടികളെ സ്തുതി പാടുവിൻ...)
49. സ്തുതി സ്തുതി എൻ മനമേ
Sthuthi Sthuthi En Maname
സ്തുതി സ്തുതി എന്‍ മനമേ
സ്തുതികളിലുന്നതനേ, നാഥന്‍
നാള്‍ തോറും ചെയ്‌ത നന്മകളോര്‍ത്തു
പാടുക നീയെന്നും മനമേ
പാടുക നീ എന്നും മനമേ
(സ്തുതി സ്തുതി എന്‍ മനമേ)
അമ്മയെപ്പോലെ താതൻ
താലോലിച്ചണച്ചിടുന്നു (2)
സമാധാനമായ് കിടന്നുറങ്ങാൻ
തന്റെ മാർവ്വിൽ ദിനം ദിനമായി
തന്റെ മാർവ്വിൽ ദിനം ദിനമായി
(സ്തുതി സ്തുതി എന്‍ മനമേ)
കഷ്ടങ്ങളേറിടിലും എനിക്കേറ്റ-
മടുത്ത തുണയായി (2)
ഘോരവൈരിയിൻ നടുവിലവൻ
മേശ നമുക്കൊരുക്കുമല്ലോ
മേശ നമുക്കൊരുക്കുമല്ലോ
(സ്തുതി സ്തുതി എന്‍ മനമേ)
ഭാരത്താല്‍ വലഞ്ഞീടിലും,
തീരാ രോഗത്താല്‍ അലഞ്ഞീടിലും (2)
പിളര്‍ന്നീടുമൊരടിപ്പിണരാല്‍
തന്നിടുന്നു രോഗസൗഖ്യം
തന്നിടുന്നു രോഗസൗഖ്യം
(സ്തുതി സ്തുതി എന്‍ മനമേ)
50. സ്തുതിപ്പിൻ സ്തുതിപ്പിൻ എന്നും
Sthuthippin sthuthippin ennum
സ്തുതിപ്പിൻ സ്തുതിപ്പിൻ എന്നും സ്തുതിച്ചീടുവിൻ
യേശു രാജാധി രാജാവിനെ
{ഈ പാർത്തലത്തിൽ സൃഷ്ടി കർത്തനവൻ
എന്റെ ഉള്ളത്തിൽ വന്നതിനാൽ} (2)
ആ ആനന്ദമെ പരമാനന്ദമേ
ഇതു സ്വർഗ്ഗീയ സന്തോഷമേ
{ഈ പാർത്തലത്തിൽ സൃഷ്ടി കർത്തനവൻ
എന്റെ ഉള്ളത്തിൽ വന്നതിനാൽ} (2)
അവൻ വരുന്ന നാളിൽ എൻറെ കരം പിടിച്ച്
തൻറെ മാർവോട ണച്ചിടുമേ
{ആ സമൂഹമതിൽ അന്ന് കർത്തനുമായ്
ആർത്തു ഘോഷിക്കും സന്തോഷമായ്} (2)
(ആ ആനന്ദമെ)
എൻ പാപങ്ങളെ മുറ്റും കഴുകിടുവാൻ
തൻ ജീവനെ നൽകിയവൻ
{വീണ്ടും വന്നിടുമേ മേഘ വാഹനത്തിൽ
കോടാ കോടി തൻ ദൂതരുമായ്} (2)
(ആ ആനന്ദമെ)
51. തിരുകരത്താല്‍ താങ്ങിയെന്നെ
Thirukarathaal Thangiyenne
തിരുകരത്താല്‍ താങ്ങിയെന്നെ
തിരുരക്തത്താല്‍ കഴുകണമേ
(തിരുകരത്താല്‍… x 2)
പെരുമഴപോല്‍ പെയ്യട്ടെ (2)
യേശുവിന്‍ രക്തം, യേശുവിന്‍ രക്തം
യേശുവിന്‍ തിരുരക്തം
(യേശുവിന്‍ രക്തം x 2)
(തിരുകരത്താല്‍ താങ്ങിയെന്നെ…)
പാപമെല്ലാം നീങ്ങിടട്ടെ
ശാപമെല്ലാം മാറിടട്ടെ
(പാപമെല്ലാം… x 2)
തിരുരക്തത്താല്‍ കഴുകണമേ (2)
(തിരുകരത്താല്‍ താങ്ങിയെന്നെ…)
രോഗമെല്ലാം മാറിടട്ടെ
കഷ്‌ടമെല്ലാം നീങ്ങിടട്ടെ
(രോഗമെല്ലാം… x 2)
തിരുമുറിവിനാല്‍ സുഖപ്പെടട്ടെ (2)
(തിരുകരത്താല്‍ താങ്ങിയെന്നെ…)
(പെരുമഴപോല്‍…)
(യേശുവിന്‍ രക്തം, യേശുവിന്‍ രക്തം...)
52. തിരുക്കരത്താൽ വഹിച്ചു എന്നെ
Thirukarathaal Vahichu Enne
തിരുക്കരത്താൽ വഹിച്ചു എന്നെ
തിരുഹിതംപോൽ നടത്തേണമേ
കുശവൻ കയ്യിൽ കളിമണ്ണു ഞാൻ
അനുദിനം നീ പണിയേണമേ
നിൻവചനം ധ്യാനിക്കുമ്പോൾ
എൻഹൃദയം ആശ്വസിക്കും
കൂരിരുളിൻ താഴ്വരയിൽ
ദീപമതായ് നിൻമൊഴികൾ
ആഴിയതിൽ ഓളങ്ങളാൽ
വലഞ്ഞിടുമ്പോൾ എൻ പടകിൽ
എന്‍റെ പ്രിയൻ യേശുവുണ്ട്
ചേർന്നിടുമേ ഭവനമതിൽ
അവൻ നമുക്കായ് ജീവൻ നൽകി
ഒരുക്കിയല്ലോ വലിയ രക്ഷ
ദൃഷ്ടികളാൽ കാണുന്നു ഞാൻ
സ്വർഗ്ഗകനാൻ ദേശമത്
53. തുണയെനിക്കേശുവേ കുറവിനിയില്ലതാൽ
Thuna Enikkesuve Kuraviniyilathal
തുണയെനിക്കേശുവേ കുറവിനിയില്ലതാൽ
അനുദിനം തൻ നിഴലിൽ മറവിൽ വസിച്ചിടും ഞാൻ
അവനെന്റെ സങ്കേതവും അവലംബവും കോട്ടയും
അവനിയിലാകുലത്തിൽ അവൻ മതിയാശ്രയിപ്പാൻ
പകയെന്റെ കെണികളിലും പകരുന്ന വ്യാധിയിലും
പകലിലും രാവിലും താൻ പകർന്നിടും കൃപമഴപോൽ
ശരണമവൻ തരും തൻ ചിറകുകളിൻ കീഴിൽ
പരിചയും പലകയുമാം പരമനിപ്പാരിടത്തിൽ
വലമിടമായിരങ്ങൾ വലിയവർ വീണാലും
വലയമായ് നിന്നെന്നെ വല്ലഭൻ കാത്തിടുമേ
ആകുലവേളകളിൽ ആപത്തുനാളുകളിൽ
ആഗതനാമരികിൽ ആശ്വസിപ്പിച്ചിടുവാൻ.
54. ഉണര്‍വ്വിന്‍ കൊടുങ്കാറ്റേ നീ
Unarvin kodum kaatte nee
ഉണര്‍വ്വിന്‍ കൊടുങ്കാറ്റേ നീ വീശണമേ വീണ്ടും – 2
തളരും മനസ്സുകളില്‍ നീ പുതിയൊരു ജീവന്‍ നല്കണമേ-2
വീണ്ടും എനിക്ക് നല്‍കണമേ
പുതിയൊരു പെന്തക്കൊസ്താഗ്നി
അഭിഷേകത്തിന്‍ കൈകള്‍ നീ എന്‍മേല്‍ നീട്ടണമേ-2
ഉണര്‍വ്വിന്‍ -2
അഗ്നി അയയ്ക്കണമേ പരിശുദ്ധാത്മാവേ
ശക്തി അയയ്ക്കണമേ പരിശുദ്ധാത്മാവേ
ആദിയിലെപ്പോല്‍ ജനകോടികളെ വീണ്ടും ഉണര്‍ത്തണമേ
അത്ഭുതങ്ങളും അടയാളങ്ങളും വീണ്ടും നല്‍കണമേ
അത്ഭുതമൊഴുകും കൈകള്‍ നീ എന്‍മേല്‍ നീട്ടണമേ-2
ഉണര്‍വ്വിന്‍ -2
സൗഖ്യം നല്‍കണമേ പരിശുദ്ധാത്മാവേ
ബന്ധനമഴിയ്ക്കണമേ പരിശുദ്ധാത്മാവേ
മാറാതീരാ വ്യാധികളെല്ലാം സൗഖ്യം പ്രാപിക്കട്ടെ
തളര്‍ന്ന കൈകാല്‍ മുട്ടുകളെല്ലാം സൗഖ്യം പ്രാപിക്കട്ടെ
അത്ഭുതമൊഴുകും കൈകള്‍ നീ എന്‍മേല്‍ നീട്ടണമേ – 2
ഉണര്‍വ്വിന്‍ -2
55. ഉണർവിൻ വരം ലഭിപ്പാൻ
Unarvin varam labhippaan
ഉണർവിൻ വരം ലഭിപ്പാൻ
ഞങ്ങൾ വരുന്നു തിരു സവിതെ
നാഥാ... നിന്റെ വൻകൃപകൾ
ഞങ്ങൾക്കരുളു അനുഗ്രഹിക്കൂ
ദേശമെല്ലാം ഉണർന്നിടുവാൻ
യേശുവിനെ ഉയർത്തിടുവാൻ
ആഷിഷമാരി അയക്കേണമേ
ഈ ശിഷ്യരാം നിൻ ദാസരിന്മേൽ
തിരു വചനം ഘോഷിക്കുവാൻ
തിരു നന്മകൾ സാക്ഷികുവാൻ
ഉണർവിൻ ശക്തി അയക്കേണമേ
ഈ ശിഷ്യരാം നിൻ ദാസരിന്മേൽ
തിരു നാമം പാടീടുവാൻ
തിരുവചനം ധ്യാനിക്കുവാൻ
ശാശ്വത ശാന്തി അയക്കേണമേ
ഈ ശിഷ്യരാം നിൻ ദാസരിന്മേൽ
56. ഉണര്‍ത്തണമേ എന്നെ ഉണര്‍ത്തണമേ
Unarthename Enne Unarthename
ഉണര്‍ത്തണമേ എന്നെ ഉണര്‍ത്തണമേ
ആത്മാവാല്‍ എന്നെ ഉണര്‍ത്തണമേ
ഞാന്‍ ഉണര്‍ന്നാല്‍ എന്‍ ദേശമുണറും
ഉണര്‍ത്തണമേ എന്നെ ഉണര്‍ത്തണമേ
എന്‍ ഭവനമാകും, ജെറുസലേമും
ഉണരും ആത്മാവാല്‍ ഉണരും
എന്‍ സഭയാകും ജെറുസലേമും
ഉണരും ആത്മാവാല്‍ ഉണരും
ഞാന്‍ ഉണര്‍ന്നാല്‍ എന്‍ ദേശമുണരും
ഉണര്‍ത്തണമേ എന്നെ ഉണര്‍ത്തണമേ
സ്‌നേഹിതരാകും യൂദയായും
ഉണറും ആത്മാവാല്‍ ഉണരും
വിജാതീയരാകും സമരിയാരും
ഉണറും ആത്മാവാല്‍ ഉണരും
ഞാന്‍ ഉണര്‍ന്നാല്‍ എന്‍ ദേശമുണരും
ഉണര്‍ത്തണമേ എന്നെ ഉണര്‍ത്തണമേ
പാപത്തില്‍ ഉറങ്ങും മാനവരെല്ലാം
ഉണരും ആത്മാവാല്‍ ഉണറും
പാപം വളര്‍ത്തും കോട്ടകളെല്ലാം
തകരും ആത്മാവാല്‍ തകരും
ഞാന്‍ ഉണര്‍ന്നാല്‍ എന്‍ ദേശമുണരും
ഉണര്‍ത്തണമേ എന്നെ ഉണര്‍ത്തണമേ
ഉണര്‍ത്തണമേ എന്നെ ഉണര്‍ത്തണമേ
ആത്മാവാല്‍ എന്നെ ഉണര്‍ത്തണമേ
ഞാന്‍ ഉണര്‍ന്നാല്‍ എന്‍ ദേശമുണരും
ഉണര്‍ത്തണമേ എന്നെ ഉണര്‍ത്തണമേ
57. വാ വാ യേശുനാഥാ
Vaa Vaa Yeshu Naadha
വാ വാ യേശുനാഥാ.. വാ വാ സ്നേഹനാഥാ
ഹാ എൻ ഹൃദയം തേടീടും സ്നേഹമേ നീ
വാ വാ യേശുനാഥാ
നീ എൻ പ്രാണനാഥൻ നീ എൻ സ്നേഹരാജൻ
നിന്നിലെല്ലാമെൻ ജീവനും സ്നേഹവുമേ
വാ വാ യേശുനാഥാ (2)
പാരിലില്ലിതുപോൽ വാനിലില്ലിതുപോൽ
നീയൊഴിഞ്ഞുള്ളോരാനന്ദം ചിന്തിച്ചീടാൻ
വാ വാ യേശുനാഥാ (2)
പൂക്കള്‍ക്കില്ല പ്രഭ, തേൻ മധുരമല്ല
നീ വരുമ്പോഴെൻ ആനന്ദം വര്‍ണ്യമല്ലാ
വാ വാ യേശുനാഥാ (2)
വേണ്ട പോകരുതേ, നാഥാ നില്‍ക്കേണമേ
തീര്‍ത്തുകൊള്ളാം ഞാൻ നല്ലൊരു പൂമണ്ഡപം
വാ വാ യേശുനാഥാ (2)
ആധി ചേരുകിലും, വ്യാധി നോവുകിലും
നീയരികിൽ എന്നാലെനിക്കാശ്വാസമേ
വാ വാ യേശുനാഥാ (2)
58. യഹോവ യിരെ ദാതാവാം ദൈവം
Yahova Yire Daathaavaam Daivam
യഹോവ യിരെ ദാതാവാം ദൈവം
നീ മാത്രം മതിയെനിക്ക്
യഹോവ റാഫാ സൌഖ്യ ദായകന്‍
തന്‍ അടിപ്പിണരാല്‍ സൌഖ്യം
യഹോവ ശമ്മാ കൂടെയിരിക്കും
നല്‍കുമെന്‍ ആവശ്യങ്ങള്‍
നീ മാത്രം മതി.. നീ മാത്രം മതി..
നീ മാത്രം മതിയെനിക്ക് (2)
യഹോവ എലോഹിം സൃഷ്ടാവം ദൈവം
നിന്‍ വചനത്താല്‍ ഉളവായെല്ലാം
യഹോവ ഇല്ല്യോന്‍ അത്യുന്നതന്‍ നീ
നിന്നെപ്പോലെ മറ്റാരുമില്ല
യഹോവ ശാലോം എന്‍ സമാധാനം
നല്‍കി നിന്‍ ശാന്തിയെന്നില്‍
നീ മാത്രം മതി.. നീ മാത്രം മതി..
നീ മാത്രം മതിയെനിക്ക് (2)
(യഹോവ യിരെ..)
59. യേശു നല്ലവൻ അവൻ വല്ലഭൻ
Yeshu Nallavan Avan Vallabhan
യേശു നല്ലവൻ അവൻ വല്ലഭൻ
അവൻ ദയയോ എന്നുമുള്ളത്
പെരുവെള്ളത്തിൻ ഇരച്ചിൽ പോലെ
സ്തുതിച്ചീടുക നാം അവൻറെ നാമം
ഹല്ലെല്ലൂയ്യ ഹല്ലെല്ലൂയ്യ (2)
മഹത്വവും ജ്ഞാനവും സ്തോത്രവും ബഹുമാനം
ശക്തിയും ബലവും എന്നെശുവിന്, ആമ്മേൻ (2)
ഞാൻ യാഹോവക്കായ് കാത്തു കാത്തല്ലോ
അവനങ്കലേക്ക് ചാഞ്ഞു കേട്ടല്ലോ (2)
നാശകരമാം കുഴിയിൽ നിന്നും
കുഴഞ്ഞ ചേറ്റിൽ നിന്നും കയറ്റി (2)
ഹല്ലെല്ലൂയ്യ ഹല്ലെല്ലൂയ്യ (2)
എൻ കാൽകളെ പാറമേൽ നിർത്തി
എൻ ഗമനത്തെ സുസ്ഥിരമാക്കി
പുതിയൊരു പാട്ടെനിക്കു തന്നു
എൻ കർത്താവിനു സ്തുതികൾ തന്നെ (2)
ഹല്ലെല്ലൂയ്യ ഹല്ലെല്ലൂയ്യ (2)
എൻറെ കർത്താവേ എൻറെ യഹോവേ
നീയോഴികെ എനിക്കൊരു നന്മയുമില്ല
ഭൂമിയിലുള്ള വിശുദ്ധന്മാരോ
അവർ എനിക്ക് ശ്രേഷ്ടന്മാർ തന്നെ (2)
ഹല്ലെല്ലൂയ്യ ഹല്ലെല്ലൂയ്യ (2)
(യേശു നല്ലവൻ)